ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതയ്‌ക്കെതിരെ ഇഡി കുറ്റപത്രം നല്‍കി. കേസില്‍ ഉള്‍പ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയില്‍ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
മറ്റൊരു പ്രതിക്കെതിരെ നല്‍കിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമര്‍ശമുള്ളത്. കവിത പ്രവര്‍ത്തിച്ചത് പ്രതിയായ അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മുന്‍നിര്‍ത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയില്‍ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അരുണ്‍ രാമചന്ദ്രന്‍ പിള്ള വഴിയാണ് കവിത ഓഹരിയെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ ലോക്‌സഭാംഗവും നിലവില്‍ തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കവിതയെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
Post Your Comments