തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സർക്കാരിനും പൊലീസിനുമെതിരെ ബിജെപി രംഗത്ത്. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ മത സൗഹാർദ്ദം തകർക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു
ഇന്ന് മലകയറാൻ വന്ന രെഹ്ന ഫാത്തിമ സി ഐ ടി യു യൂണിയൻ അംഗമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.കനത്ത പൊലീസ് സുരക്ഷയിലാണ് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ യാത്ര തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവര്‍ തിരികെ ഇറങ്ങുകയാണ്.പൊലീസ് സുരക്ഷയില്‍ വലിയ നടപന്തലില്‍ വലിയ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഐജി ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.
Post Your Comments