സന്നിധാനം/പമ്പ : കനത്ത പൊലീസ് സുരക്ഷയിൽ യുവതികൾ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തി. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നു. നിലത്തു കിടന്നാണ് ഭക്തരിൽ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് ഐജി: എസ്.ശ്രീജിത്ത് ആവശ്യപ്പെട്ടു. നിങ്ങളെ ഉപദ്രവിക്കാൻ വന്നവരല്ലെന്നും വ്യക്തമാക്കി.
കൂടാതെ നിയമത്തിന്റെ നിയോഗം നടപ്പാക്കാൻ ബാധ്യത പൊലീസിനുണ്ട്. പൊലീസിന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാനുണ്ട്. വിശ്വാസം മാത്രമല്ല നിയമവും സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ശ്രീജിത്ത് പറഞ്ഞു.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി ഉറപ്പുനൽകി.
Post Your Comments