Latest NewsBikes & Scooters

ഇന്ത്യൻ നിരത്തിൽ തരംഗമാകാൻ പുത്തന്‍ സിബിആര്‍ 150 എത്തുന്നു

ഇന്ത്യൻ നിരത്തിൽ തരംഗമാകാൻ പുത്തന്‍ സിബിആര്‍ 150നെ വിപണിയിൽ എത്തിച്ച് ഹോണ്ട.ആദ്യഘട്ടമായി ഇന്തോനേഷ്യയിലാണ് പുതിയ പതിപ്പ് സിബിആര്‍ 150യെ കമ്പനി അവതരിപ്പിച്ചത്. വലിപ്പം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടേണ്‍ ഇന്‍റിക്കേറ്റര്‍, എബിഎസ് ബാഡ്ജിങ്ങ്, ഡുവല്‍ ടോണ്‍ എക്‌സ്‌ഹോസ്റ്റ് പെപ്പ്, എബിഎസ്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

CBR 150

മുന്‍മോഡലിലുണ്ടായിരുന്ന 150 സിസി ഡിഒഎച്ച്‌സി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 17.1 പിഎസ് പവറും 14.4 എന്‍എം ടോര്‍ക്കും നല്‍കി ബൈക്കിനെ കരുത്തനാക്കുന്നു.ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പിന്നില്‍ അഞ്ച് ലെവലില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കും മുന്നില്‍ ടെലിസ്‌കോപികുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുക. മുന്നിലും പിന്നിലും ഡുവല്‍ ചാനല്‍ എബിഎസ് ഡിസ്‌ക്ക് ബ്രേക്ക് സുരക്ഷയും നിര്‍വഹിക്കുന്നു. മാറ്റ് ബ്ലാക്ക്, വിക്ടറി ബ്ലാക്ക് റെഡ്, മോട്ടോ ജിപി എഡീഷന്‍, ഹോണ്ട റേസിങ് റെഡ് എന്നീ നാല് നിറങ്ങളിലെത്തുന്ന ബൈക്ക് അധികം വൈകാതെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button