പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം അക്രമാസക്തരായി. ലഖിസരായ് ചിത്തരഞ്ജനിലെ ഒരു കെട്ടിടത്തിന് മുകളില്‍വച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിനുശേഷം ഇതേ കെട്ടിടത്തില്‍നിന്ന് ചാടിയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നവമി ആഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. പെണ്‍കുട്ടിയെ മദ്യംനല്‍കി മയക്കിയശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസിന്റെ സംശയം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments