
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം ഫുഡ്പാണ്ട ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പ് ഹൊലഷെഫിനെ ഏറ്റെടുത്തു. ഒലയുടെ ഉടമസ്ഥതയിലുളള ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ ഫുഡ്പാണ്ട ഇന്ത്യ ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പായ ഹൊലഷെഫിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഏറ്റെടുക്കല്‍ സംബന്ധിച്ച് വാര്‍ത്തകള്‍ വന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഫുഡ്പാണ്ട ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത്.
ഒലയുടെ ഉപസ്ഥാപനമാണ് ഫുഡ്പാണ്ട. ഹൊല ഷെഫ് ടീമിനെ ഫുഡ്പാണ്ടയിലേക്ക് സ്വീകരിക്കുന്നതില്‍ വലിയ ആവേശഭരിതനാണ് താനെന്ന് ഒല സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ അറിയിച്ചു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കിച്ചണ്‍ ശൃംഖല വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭവീഷ് വ്യക്തമാക്കി.
യുബര്‍ ഈറ്റസ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികളാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയില്‍ ഒലയുടെ പ്രധാന എതിരാളികള്‍.
Post Your Comments