Latest NewsKerala

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയും; വിമർശനവുമായി ഡോ ബിജു

കൊച്ചി: ശബരിമല രാജ്യത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാജാവും തന്ത്രിയുമാണെന്ന വിമർശനവുമായി സംവിധായകന്‍ ഡോ ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര ലംഘനം ആകുമെന്നതിനാല്‍ അങ്ങനെ വന്നാല്‍ നട അടച്ചു താക്കോല്‍ ഏല്‍പ്പിക്കും എന്ന് തന്ത്രിയും പന്തളം കുടുംബവും പറഞ്ഞിരുന്നു. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോയെന്നും ബിജു വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര ലംഘനം ആകുമെന്നതിനാല്‍ അങ്ങനെ വന്നാല്‍ നട അടച്ചു താക്കോല്‍ ഏല്‍പ്പിക്കും എന്ന് തന്ത്രിയും പന്തളം കുടുംബവും..അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ.കോടതി, സര്‍ക്കാര്‍, എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ്. ശബരിമലയില്‍ നിങ്ങള്‍ക്കാര്‍ക്കും യാതൊരു കാര്യവുമില്ല. അവകാശവുമില്ല എന്ന് വ്യക്തമായല്ലോ. ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും ഒക്കെ തീരുമാനിക്കും.കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button