Latest NewsKerala

വിമാനങ്ങളിലും കപ്പലുകളിലും ഡാറ്റ സേവനത്തിന് ടെലികോം

ആകാശത്തിലും സമുദ്രത്തിലും ഡാറ്റ സേവനം ഉറപ്പാക്കാനൊരുങ്ങി ടെലികോം വകുപ്പ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളിലും കപ്പലുകളിലുമാണ് ആദ്യപടിയായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതെന്ന് ടെലികോം വ്യത്തങ്ങള്‍ പറഞ്ഞു.

ഐഎഫ്‌സി (ഇന്‍-ഫ്‌ലൈറ്റ് കണക്ടിവിറ്റി) മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഡാറ്റ സേവനത്തിനായി ആദ്യം അപേക്ഷ നല്‍കണമെന്ന് ടെലികോം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വികസിത വ്യോമവിപണിയില്‍ മിക്ക സമയത്തും ഇന്‍-ഫ്‌ലൈറ്റ് കണക്ഷന്‍ സേവനം ലഭ്യമാണ്. എന്നാല്‍ ടേക്ക് ഓഫ് സമയത്തും ലാന്‍ഡിങ്ങ് സമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ആഗോളതലത്തില്‍, പല എയര്‍ലൈനുകളും യാത്രക്കാര്‍ക്ക് വൈഫൈ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വ്യോമപരിധിയില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ വൈ ഫൈ ഓഫ് ചെയ്യുകയാണ് പതിവ്.

എയര്‍ ഏഷ്യ, എയര്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ്, ഈജിപ്ത് എയര്‍, എമിറേറ്റ്‌സ്, എയര്‍ ന്യൂസീലന്‍ഡ്, മലേഷ്യ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്‌സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങി 30 എയര്‍ലൈന്‍സുകളില്‍ നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇന്ത്യന്‍ പരിധിയില്‍ ഇത് അനുവദനീയമല്ല. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ ടെലികോം വകുപ്പ് അടുത്ത ആഴ്ച്ച നിയമന്ത്രാലയത്തെ സമീപിക്കും. ഇതിന് ശേഷമേ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button