Latest NewsKerala

ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം; ഈ ട്രെയിനുകൾ റദ്ദാക്കി

ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം-​കോ​ട്ട​യം സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ശനിയാഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി.

കോ​ട്ട​യം വ​ഴി പോ​കു​ന്ന എ​റ​ണാ​കു​ളം-​കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം-​കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, ആ​ല​പ്പു​ഴ വ​ഴി പോ​കു​ന്ന എ​റ​ണാ​കു​ളം-​കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്, ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്, ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് ഹ​രി​പ്പാ​ട്, അ​ന്പ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രു മി​നി​റ്റും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ട് മി​നി​റ്റും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ഇ​തി​നു പു​റ​മെ ക​ന്യാ​കു​മാ​രി-​മും​ബൈ ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് കോ​ട്ട​യം സ്റ്റേ​ഷ​നി​ല്‍ ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button