KeralaLatest News

ഇരുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേയ്ക്ക്

പമ്പ: ഇതുമുടിക്കെട്ടുമായി യുവതി സന്നിധാനത്തേയ്ക്ക്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇതോടൊപ്പം തന്നെ ഹൈദദ്രബാദ് സ്വദേശിയു മാധ്യമ പ്രവര്‍ത്തകയുമായ കവിത എന്ന യുവതിയും ഇവരോടൊപ്പം മലകയറുന്നുണ്ട്. ഇവര്‍ എറണാകുളം സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇവരൊടൊപ്പം ഐജി ശ്രീജിത്ത് നേതൃത്വത്തിലുള്ള വലിയ പോലീസ് സന്നാഹം തന്നെയുണ്ട്.

കൊച്ചി സ്വദേശിനിയായ യുവതി കറുപ്പുടുത്ത് മാലയിട്ട് അയ്യപ്പ ദര്‍ശനത്തിനായാണ് സന്നിധാനത്തേയ്ക്ക് പോകുന്നത്. ഇവര്‍ ഒരു ആക്ടിവിസ്റ്റാണ്. അതേ സമയം മാധ്യമ പ്രവര്‍ത്തകയായ കവിതയ്ക്ക് പോലീസ് നല്‍കിയിട്ടുള്ള ഹെല്‍മറ്റോ മറ്റ് സുരക്ഷാ വസ്ത്രങ്ങളോ യുവതിക്കില്ല. ഏകദേശം നീലിമലയുടെ സമീപം ഇവരര്‍ എത്തിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള ഇവരുടെ യാത്ര തുടങ്ങിയിട്ട് ഒരു മണിക്കൂറോളം ആയിട്ടുണ്ട്. ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുഗമിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള സുരക്ഷ ഈ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button