മുംബൈ: മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹസ്ഥാപകന്‍ അനിര്‍ഭാന്‍ ബ്ലാ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടടുത്തു. മുംബൈയിലെ വഷി പാലത്തില്‍ നിന്ന് താഴേക്ക് ചാടാനൊരുങ്ങവെ, പൊലീസ് സംഘമാണ് ഇയാളെ രക്ഷിച്ചത്. ചലച്ചിത്ര താരങ്ങളില്‍ നിന്ന് ലൈംഗിക സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചെന്നാരോപിച്ച് നാല് സ്ത്രീകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റ് അനിര്‍ഭാനെ പുറത്താക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അനിര്‍ഭാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
Post Your Comments