പമ്പ : ശബരിമലയെ സംഘര്‍ഷഭരിതമാകാന്‍ വീണ്ടും സാധ്യത. മല ചവിട്ടാന്‍ വീണ്ടും യുവതി പമ്പയിലെത്തി. ഹൈദരാബാദ് സ്വദേശിനിയും മോജോ ടിവി റിപോർട്ടറുമായ 26കാരിയായ കവിത എന്ന യുവതി മല കയറാൻ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് സൂചന. ഇതോടെ കവിതയെ പൊലീസ് സംഘം സന്നിധാനത്ത് എത്തിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചന നല്‍കി. നൂറോളം പൊലീസും കമാണ്ടോകളും കവിതയെ അനുഗമിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് നടത്തിക്കഴിഞ്ഞു.
ഹൈദ്രാബാദില്‍ നിന്നുള്ള മോജോ ടിവി സംഘമാണ് പമ്പയിലെത്തിയിട്ടുള്ളത്. ചാനലിലെ റിപ്പോര്‍ട്ടറായ കവിതയാണ് മല കയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ഇതോടെ ശബരിമലയിലേക്ക് എത്താന്‍ ശ്രമിക്കുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകയായി മാറുകയാണ് കവിത. സന്നിധാനത്തും പമ്പയിലും ഭക്തര്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്രശ്‌നമില്ലാതെ കവിതയെ കൊണ്ടു പോകാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.
Post Your Comments