പമ്പ : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരുന്ന്. പ്രതിഷേധിക്കാനെത്തിവരെയാണ് അറസ്റ്റ് ചെയ്തത്.
പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു. ആചാരങ്ങൾക്കെതിരെ നിൽക്കുന്ന സർക്കാരിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അവർ പറഞ്ഞു. നിലയ്ക്കല്‍, പമ്പ , സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments