ആഭരണഭ്രമം മൂത്ത് 17 വയസുകാരിയായ മകളെ അമ്മ വേശ്യവൃത്തിക്കായി വില്‍ക്കാന്‍ ശ്രമിച്ചു

ഷാര്‍ജ :    നെക്ലെെസ് മാല വാങ്ങുന്നതിനായി അമ്മ മകളെ ലെെംഗീക വൃത്തിക്കായി വില്‍ക്കാന്‍ ശ്രമിക്കവേ പോലീസ് പിടികൂടി. തന്‍റെ 17 വയസുകാരിയായ മകളെയാണ് അമ്മ ഹോട്ടലില്‍ വെച്ച് മൂവര്‍ സംഘത്തിന് വില്‍ക്കാന്‍ ശ്രമിച്ചത്.എന്നാല്‍ വിവരം പോലീസ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്ന് അറിയുകയും ഇവര്‍ ഹോട്ടലില്‍ എത്തുന്നതിന് മുന്നേ തന്നെ പോലീസ് വല വിരിച്ചാണ് അമ്മയേയും കൂട്ടാളികളേയും പിടികൂടിയത്. 50000 ദിര്‍ഹത്തിനാണ് സ്വന്തം മകളെ വേശ്യാവൃത്തിക്കായി വില്‍ക്കാന്‍ അമ്മ ഉടമ്പടി ഉണ്ടാക്കിയത്. തന്നെ അമ്മ ഹോട്ടലിലേക്ക് നിര്‍ബന്ധിച്ച് കൊണ്ട് പോകുകയായിരുന്നുവെന്നും ലെെംഗീകവൃത്തി ചെയ്യുന്നതിന് പ്രേരിപ്പിച്ചെന്നും കുട്ടി പോലീസിന് മൊഴി നല്‍കി.

ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ക്ക് ഷാര്‍ജയില്‍ 5 വര്‍ഷം വരെയാണ് തടവ് കൂടാതെ 100000 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. കുറ്റം ചെയ്യുന്നതിനായി പ്രേരിപ്പിച്ച സംഘത്തിന് ജീവപര്യന്തം വരെ ലഭിക്കുന്ന കേസാണിത്.

Share
Leave a Comment