തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെ തൃത്പി ദേശായി കേരളത്തിലെത്തിയതായി സൂചന. ‘ആജ് തക്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് തങ്ങിയിട്ടുള്ളതായും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി ദേശായി സ്വാഗതം ചെയ്തിരുന്നു. ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളും, സന്ദേശങ്ങളും വന്നിട്ടുണ്ട്. പക്ഷെ കയറാൻ അനുവാദം തന്നത് സുപ്രീംകോടതിയാണെന്നും അവർ പറഞ്ഞിരുന്നു.
ശബരിമല ആരുടെയും പിതൃസ്വത്തല്ല. തങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ഉറപ്പായിട്ടും എത്തുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതുപോലെ തൃപ്തി ദേശായി മലകയറാൻ എത്തിയാൽ ശബരിമല പരിസരത്ത് കൂടുതൽ പ്രശ്നങ്ങളുണ്ടാകുമെന്ന് വ്യക്തമാണ്.
Post Your Comments