സന്നിധാനം: ശബരിമല വിഷയത്തില്‍ അക്രമം ഉണ്ടാക്കി പുണ്യ പൂങ്കാവനത്തിന് അപമാനം ഉണ്ടാക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. താന്‍ സ്ത്രീകളെ മാനിക്കുന്ന വ്യക്തിയാണെന്നും മറ്റുള്ളവരുടെ വിശ്വാസം കണക്കിലെടുത്ത് യുവതികള്‍ ശബരിമലയുലേയ്ക്ക് വരാതിരകിക്കണമെന്നും, ഇത് അഘ്യര്ത്ഥനയാണെന്നു അദ്ദേഹം പറഞ്ഞു.
സമരത്തില്‍ അക്രമം പാടില്ല. സുപ്രീം കോടതി വിധിയെ മാനിച്ചു കൊണ്ടു തന്നെയാണ് തന്റെ നിലപാടുകളെന്നും തന്ത്രി വ്യക്തമാക്കി. അതേ സമയം തനിക്കെതിരെ പ്രചരിക്കുന്നത് കുപ്രചരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിച്ചാല്‍ നട അടയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആചാരങ്ങളെ മാനിക്കുന്നു. പൂജകളും ഇതിന്റെ ഭാഗമാണ്. നട അടച്ചാല്‍ പൂജകള്‍ മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments