പമ്പ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നിന്നുള്ള സുഹാസിനി രാജ് ശബരിമലയിലേയ്ക്ക്. ന്യൂയോര്‍കര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറാണ് ഇവര്‍. സുഹാസിനിയുടെ സന്നിധാന യാത്രയെ അനുഗമിച്ച് പോലീസുകാരും ഇവരുടെ കൂടെയുണ്ട്. കാനനപാതയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് മലകയറുകയാണ് ഇവര്‍. പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് സൂചന.
ന്യൂയോര്‍കര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യന്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ഇവര്‍കാനനപാത തുടങ്ങുന്നതിനടുത്തു വച്ചാണ് സുഹാസസിനിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ അതൊന്നും വകവയക്കാതെയാണ് ഇവര്‍ പോകുന്നത്. വിദേശിയായ സഹപ്രവര്‍ത്തകനും ഇവരോടൊപ്പമുണ്ട്. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കു ശേഷം ചരിത്രം തിരുത്തി ആദ്യമായി ശബരിമലയിലേയ്ക്ക് ഇവര്‍ പ്രവേശിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. മാധ്യമ
റിപ്പോര്‍ട്ടിങ്ങിനായാണ് ഇവര്‍ അവിടേയ്ക്ക് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. സാധാരണ രീതിയിലുള്ള വേഷവിധാനത്തോടു കൂടെയാണ് ഇവര്‍ എത്തിയത്.
ഞാന്‍ മാധ്യമപ്രവര്‍ത്തകയാണ്. സന്നിധാനത്തേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് പോകുന്നത്. തടഞ്ഞ ആളുകളെ അറിയില്ല. എന്താണ് തടയാന്‍ കാരണമെന്നും അറിയില്ലസുഹാസിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ ഇരുമുടിക്കെട്ട് തലയിലേന്തിയല്ല മല കയറുന്നത്. ഒപ്പമുളള യുവാവും വ്രതം നോറ്റയാളല്ല. സുഹാസിനി, അയ്യപ്പ ദര്‍ശനം നടത്തുമോയെന്ന് വ്യക്തമല്ല.
Post Your Comments