Latest NewsKerala

ശബരിമലയിൽ സമരം എങ്ങനെ വേണമെന്ന് കേരള നേതാക്കൾക്ക് രാഹുലിന്റെ നിർദേശം

ശബരിമലവിധിയെ ചരിത്ര വിധിയെന്നാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉപമിച്ചത്

ന്യൂ ഡല്‍ഹിശബരിമല വിഷയത്തില്‍ നേതാക്കളോട് പ്രകോപന പരമായ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കരുതെന്ന് രാഹുല്‍ ഗാന്ധി. കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് വ്യക്തമാക്കി.

ശബരിമലവിധിയെ ചരിത്ര വിധിയെന്നാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉപമിച്ചത്. കേരളത്തിലും സമാനമായ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു.

ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മുല്ലപ്പളി രാമചന്ദ്രൻ പറഞ്ഞത്. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനില്ലെന്നും അതിനാല്‍ ഹൈക്കമാന്‍റിന്‍റെ അനുമതി തേടിയിട്ടില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button