Latest NewsGulf

ഏറ്റവും വലിയ നാവിക കപ്പല്‍ യുഎസ്എസ് എസെക്സ് ദോഹ തുറമുഖത്ത്

ദോഹ: ഖത്തറിലെത്തുന്ന ഏറ്റവും വലിയ നാവിക കപ്പല്‍ യുഎസ്എസ് എസെക്സ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തിയും ഉഭയകക്ഷി സഹകരണവും സൗഹൃദവും ശക്തമാക്കാനുമാണ് എസെക്സിന്റെ ഖത്തര്‍ സന്ദര്‍ശനം. തന്ത്രപ്രധാനമായ പങ്കാളിത്തമാണ് യുഎസും ഖത്തറും തമ്മിലുള്ളതെന്നും അത് വ്യക്തമാക്കുന്നതാണ് യുഎസ്എസ് എസെക്സിന്റെ ഖത്തര്‍ സന്ദര്‍ശനമെന്നു ഖത്തറിലെ യുഎസ് നയതന്ത്രസ്ഥാനി വില്യം ഗ്രാന്റ് പറഞ്ഞു.

ഇതു വഴി രണ്ടുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും ശക്തമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാവിക സേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ശ്രേണിയില്‍ വരുന്ന യുഎസ്എസ് എസെക്സ് 1992 ഒക്ടോബറില്‍ ആണ് കമ്മീഷന്‍ ചെയ്തത്.
844 അടി നീളവും 44,000 ടണ്‍ ഭാരവുമുള്ള കപ്പലിന് 3000 ജീവനക്കാരുടെ മൊത്തശേഷിയുണ്ട്. ഇതില്‍ 1600 പേര്‍ ഇപ്പോള്‍ കപ്പലിലുണ്ട്. 600 രോഗികളെ പരിചരിക്കാനുള്ള സംവിധാനം കപ്പലിനുള്ളിലുണ്ട്. ആറ് മെഡിക്കല്‍ ഓപ്പറേറ്റിങ് മുറികളും നാലു ഡന്റല്‍ ഓപ്പറേറ്റിങ് മുറികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button