ആരാധകരെ ആവേശത്തിലാഴ്ത്തി താര കല്ല്യാണം. പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കും.
നവംബര്‍ 30 ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വിവാഹവേദി ഇവിടെയാകണമെന്ന് ഇരുവരും തീരുമാനിച്ചത്.
വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര് മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്ക്കായി താരങ്ങൾ പാര്‍ട്ടി ഒരുക്കും.
Post Your Comments