ന്യൂഡല്‍ഹി•പൊതുമേഖലാ എണ്ണകമ്പനികളാണ് പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും കുറച്ചത്. ചെലവ് കുറഞ്ഞതാണ് വിലകുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും കമ്പനികള്‍ ഇളവ് നല്‍കിയതുമടക്കം 2.50 രൂപ പെട്രോളിനും ഡീസലിനും കുറഞ്ഞത് ഈ മാസം അഞ്ചിനായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണി നിരക്കനുസരിച്ച് ഇന്ധന വില ദിവസേന വര്‍ദ്ധിച്ചത് മൂലം പൊതുജനങ്ങള്‍ക്ക് ഇളവുകള്‍ വേണ്ടവിധം പ്രയോജനപ്പെട്ടിരുന്നില്ല.
നിലവില്‍ മുംബൈയിലെ പെട്രോള്‍ വില 88.08 രൂപയുംഡീസലിന് 79.24 രൂപയുമാണ്.
Post Your Comments