KeralaLatest News

ആചാരലംഘനമുണ്ടായാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം പ്രതിനിധി

ശബരിമല: സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ. സമാധാനപരമായി നാമജപം നടത്തിയവരെ പോലീസ് മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നും മതേതര സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്‌ പ്രധാനം. ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും തന്ത്രി കണ്ഠരര് രാജീവർ പറയുകയുണ്ടായി. ആചാരവും അനുഷ്ഠാനവും വേണ്ടെന്ന പറഞ്ഞാല്‍ അയ്യപ്പ സന്നിധിയില്‍ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം. അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോള്‍ ശുദ്ധമാണെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button