ശബരിമല: വ്രതം നോറ്റ് അന്യ സംസ്ഥാനത്തു നിന്ന് ശബരിമലയിലെത്തിയ അയ്യപ്പ ഭക്തർക്ക് ശബരിമലയിലെ നടപടികളിൽ കടുത്ത അതൃപ്തിയും വേദനയും. നിലക്കലും പമ്പയിലും യാതൊരു തിരക്കുകളുമില്ലാത്തതും പോലീസ് വിന്യാസവും എല്ലാം ഇവരെ വിഷമിപ്പിക്കുന്നു. ഒരു ചാനൽ റിപോർട്ടറിന്റെ ചോദ്യത്തിന് മറുപടിയായി തങ്ങൾക്ക് ഒരിക്കലും പിന്നീട് ഇങ്ങോട്ടു വരാനാവില്ലല്ലോ എന്ന മറു ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്.
തങ്ങൾ ഹിന്ദു ധർമ്മത്തിലും ആചാരങ്ങളിലും വിശ്വസിക്കുന്നുവെന്നും തങ്ങൾക്കൊരിക്കലും നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻറെ ആചാരാനുഷ്ഠാനങ്ങൾ മുടക്കം വരാനാഗ്രഹിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള യുവതികളെ പ്രവേശിപ്പിക്കരുതെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹം എന്നും അവർ വ്യക്തമാക്കി.
Post Your Comments