നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസി (കേരളം) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിക്കുന്ന സൗജന്യ പി.എസ്.സി പരിശീലന പരിപാടിയുടെ ഉദ്ഘാടനം തമ്പാനൂര്‍ മാഞ്ഞാലിക്കുളം എഡ്യൂസോണ്‍ ക്യാമ്പസിലെ എഡ്യൂസോണ്‍ ഹാളില്‍ 23 ന് രാവിലെ 10 ന് നഗരസഭാ മേയര്‍ അഡ്വ. വി.കെ പ്രശാന്ത് നിര്‍വഹിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ 25 ദിവസം നീളുന്ന പരിശീലന ക്ലാസിന് പ്രമുഖരും പ്രഗത്ഭരുമായ അദ്ധ്യാപകര്‍ നേതൃത്വം നല്‍കും
Post Your Comments