കൊച്ചി•കൊച്ചിയില്‍ വിളിച്ചു വരുത്തി റിയാസ് കോമു തന്നെ ലൈംഗികമായി ഉപദ്രവിച്ചന്ന് മീടൂ വെളിപ്പെടുത്തലുകള്‍ക്കായുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെ പേര് വെളിപ്പെടുത്താതെ ഒരു ചിത്രകാരിയുടെ ആരോപണം. മുംബൈയില്‍ വെച്ചാണ് താന്‍ റിയാസ് കോമുവിനെപരിചയപ്പെടുന്നതെന്നും ഒരു പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാനായി അദ്ദേഹം കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
കൊച്ചിയിലെത്തിയ തന്നോട് വളരെ മോശമായി പെരുമാറി, ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്ശിച്ചന്നും റൂമില്‍ അതിക്രമിച്ചുകയറി ബലമായി ചുംബിച്ചു എന്നും പോസ്റ്റില്‍ പറയുന്നു.
കൊച്ചിയില്‍ ബിനാലെ ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയാണ് ബിനാലെ സ്ഥാപകരില്‍ ഒരാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. 2012ല്‍ ബോസ് കൃഷ്ണമാചാരിയും റിയസ് കോമുവും ചേര്‍ന്നാണ് കൊച്ചി ബിനാലെയ്ക്ക് തുടക്കം കുറിച്ചത്. ആരോപണം ഗുരുതരമാണെന്നും വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബിനാലെ പ്രസിഡന്റ് കൂടിയായ ബോസ് കൃഷ്ണമാചാരി പറഞ്ഞു.
Post Your Comments