കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി, വിമാനത്താവളത്തിന്‍റെ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതി അധികൃതര്‍ ഉപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റണ്‍വേ വികസനം എന്ന സുപ്രധാന ആവശ്യം പരിഗണിച്ചില്ല. പുതിയ ടെര്‍മിനലിനും കാര്‍ പാര്‍ക്കിങിനുമായി സംസ്ഥാന സര്‍ക്കാരിനോട് 152.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് വിമാനത്താവള അതോറിട്ടി ആവശ്യപ്പെട്ടതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു മീഡിയവണിനോട് പറഞ്ഞു.
നിലവിൽ കോഴിക്കോട് വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനായി വന്‍ തുക ചിലവഴിക്കാനും വര്‍ഷങ്ങള്‍ കാത്തിരിക്കാനും വിമാനത്താവള അതോറിട്ടിക്ക് താത്പര്യമില്ല. 4000 കോടി രൂപ ചെലവഴിച്ച് 8 വര്‍ഷം കൊണ്ട് മാത്രമേ റൺവേ വികസനം സാധ്യമാകൂ എന്നാണ് അതോറിറ്റി കരുതുന്നത്.
ഇത്തരത്തിൽ വികസനത്തിന് കണ്ണൂർ വിമാനത്താവള നിർമാണത്തിന്‍റെ ഇരട്ടിയോളം തുക ചെലവഴിക്കേണ്ടി വരുമെന്നതാണ് അധികൃതരെ പിന്തിരിപ്പിക്കുന്നത്. 137 ഏക്കർ ഭൂമി പുതിയ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിങിനുമായാണ് കഴിഞ്ഞ ദിവസം അതോറിറ്റി കലക്ടറോട് ആവശ്യപ്പെട്ടതെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു വ്യക്തമാക്കി.
Post Your Comments