KeralaLatest NewsIndia

സുഹാസിനി രാജിന്റെ സുരക്ഷയെ കുറിച്ച് ഐജി മനോജ് എബ്രഹാം

പത്തനംതിട്ട: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാൻ പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളർത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവൻ സുരക്ഷ ഒരുക്കും.

read also: മരക്കൂട്ടത്ത് സംഘർഷം ; മാധ്യമ പ്രവർത്തക തിരിച്ചിറങ്ങുന്നു

എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്‍റെ ജോലി അതാണെന്നും ഐജി മനോജ് എബ്രഹാം ഏഷ്യാനെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയെക്കരുതി പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സുഹാസിനി രാജുമായും സഹപ്രവർത്തകൻ കാൾ ഷ്വാസുമായും ഐജി കൂടിക്കാഴ്ച നടത്തി.

ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button