Bikes & ScootersLatest News

പതറാതെ മുന്നേറി ഹോണ്ട ആക്ടീവ ; സ്കൂട്ടർ വിപണിയിൽ റെക്കോർഡ് നേട്ടം

ജനപ്രിയ സ്‌കൂട്ടർ എന്ന പേര്  ആക്ടീവയ്ക്ക് യോജിക്കുന്നതാണെന്നു ഈ നേട്ടം വീണ്ടും തെളിയിക്കുന്നു.

സ്കൂട്ടർ വിപണിയിൽ പതറാതെ മുന്നേറി ഹോണ്ട ആക്ടീവ. രാജ്യത്ത് രണ്ട് കോടി യൂണിറ്റ് വില്‍പന കൈവരിക്കുന്ന ആദ്യ സ്‌കൂട്ടറെന്ന നേട്ടമാണ് കൈവരിച്ചത്. 2001-ല്‍ പിറവിയെടുത്ത ആക്ടീവ് 15 വര്‍ഷമെടുത്തു ഒരു കോടി യൂണിറ്റിലെത്തിയപ്പോൾ പിന്നീടുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ അടുത്ത ഒരു കോടി യൂണിറ്റുകള്‍കൂടി വിറ്റഴിഞ്ഞു.

രണ്ട് കോടി കുടുംബങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഹോണ്ട പ്രസിഡന്റും സിഇയുമായ മിനോരു കാറ്റോ. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള നിമിഷമാണിതെന്നും കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ഹോണ്ടയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയില്‍ സമഗ്രമായ മാറ്റമാണ് ആക്ടീവ സൃഷ്ടിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

ACTIVA

2001-ല്‍ നിരത്തിലെത്തിയ ആക്ടീവ ആദ്യ വര്‍ഷം 55,000 യൂണിറ്റ് വിറ്റഴിച്ചു. 2003-ല്‍ അഞ്ചു ലക്ഷം യൂണിറ്റും 2005-ല്‍ പത്തു ലക്ഷം യൂണിറ്റും വിറ്റുപോയി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എതിരാളികളെ പിന്നിലാക്കി മികച്ച വിജയം തുടരാന്‍ ആക്ടീവയ്ക്ക്കഴിഞ്ഞു. ജനപ്രിയ സ്‌കൂട്ടർ എന്ന പേര്  ആക്ടീവയ്ക്ക് യോജിക്കുന്നതാണെന്നു ഈ വിൽപ്പന നേട്ടം വീണ്ടും തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button