ദുബായ് ∙ ദുബായ് ടാക്സികളിൽ സൗജന്യ വൈഫൈ സംവിധാനം ഒരുക്കും. 10,800 ടാക്സികളിൽ സേവനം ലഭ്യമാകും.
ഇതിനുള്ള നടപടിക്രമങ്ങൾക്ക് ഡു ഉടൻ തുടക്കം കുറിക്കും. ഒരു വർഷത്തിനകം നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ. മൊബൈൽ ഫോണുകളിലും ടാബുകളിലും ഇന്റർനെറ്റ് ലഭ്യമാകുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യമാകുമെന്നു പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബെഹ്റൂസിയാൻ അറിയിച്ചു.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർടിഎയും ടെലികോം കമ്പനിയായ ഡുവും തമ്മിൽ ഒപ്പുവച്ചു.
Post Your Comments