മുംബൈ : മുന്‍ എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിസ് കമ്പനിയുടെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ഒക്‌ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിയമനം. കമ്പനി ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് അരുന്ധതി ഭട്ടാചാര്യയെ സ്വന്ത്രത അഡീഷണല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനമായത്. കഴിഞ്ഞയാഴ്ച അരുന്ധതി ഭട്ടാചാര്യയെ ക്രിസ് കാപ്പിറ്റല്‍ എന്ന സ്ഥാപനം ഉപദേശകയായി നിയമച്ചതിന് പിന്നാലെയാണ് റിലയന്‍സ് കമ്പനിയുടെ തലപ്പത്തേക്ക് അരുന്ധതി എത്തുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് 40 വര്‍ഷത്തെ സേവനത്തിന് ശേഷം അരുന്ധതി ഭട്ടാചാര്യ എസ്.ബി.ഐയില്‍ നിന്ന് വിരമിച്ചത്.
Post Your Comments