Latest NewsInternational

എച്ച്4 വിസയുടെ കാര്യത്തിൽ അമേരിക്കയുടെ സുപ്രധാന തീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യത

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി

വാഷിംഗ്ടണ്‍ : വിസാ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. അമേരിക്കയില്‍ ജോലിചെയ്യുന്നതിനായി ഉപയോഗിച്ചിരുന്ന എച്ച്‌4 വിസകള്‍ നിരോധിക്കാനൊരുങ്ങുന്നു. ഒബാമയുടെ കാലഘട്ടത്തില്‍ കൊണ്ടുവന്ന നിയമപ്രകാരം ഈ വിസയുള്ളവര്‍ക്ക് അമേരിക്കയില്‍ ജോലിചെയ്യാമായിരുന്നു. വിസ ഇല്ലാതാക്കുന്നതിലൂടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് എച്ച്‌ 1 ബി വിസയുള്ള ആളുകളുടെ പങ്കാളികള്‍ക്ക് തൊഴിലവസരം നല്‍കുന്ന വിസ പിന്‍വലിക്കുന്നത് . എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ നിയമം നിലവില്‍ വന്നാല്‍ അമേരിക്കയില്‍ എച്ച്‌ 4 വിസയില്‍ ജോലിചെയ്യുന്ന പൗരന്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 2015ല്‍ ഒബാമ നടത്തിയ ഉത്തരവിലൂടെയാണ് ഇവര്‍ക്ക് ജോലി ചെയ്യാനുള്ള തടസ്സം മാറിയത്.

ഈ നടപടിയിലൂടെ എച്ച്‌-4 വിസയിലുള്ള ആളുകളുടെ തൊഴില്‍ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ ഫയല്‍ ചെയ്യുന്ന നഷ്ട പരിഹാരം തൊഴില്‍ ദാതാക്കള്‍ക്ക് നഷ്ടപ്പെടുന്നു എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വാദം. അതു പോലെ ഈ തൊഴിലവസരങ്ങള്‍ കൂടി അമേരിക്കയിലെ ജനങ്ങള്‍ക്ക് ലഭിച്ചാല്‍ അത് സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.

കൂടാതെ 2017 ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച്‌ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് മൈഗ്രേഷന്‍ സര്‍വ്വീസ് 1,26,853 ആളുകള്‍ക്കാണ് എച്ച്‌4 വിസയില്‍ ജോലി കൊടുത്തത്. 2015 മെയിലാണ് ഉത്തരവ് നിലവില്‍ വന്നത്. 90,946 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. 35,219 പേരുടെ അപേക്ഷ പുതുക്കുകയും 688 പേരുടെ കാര്‍ഡുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button