ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗിനെതിരേ റിലയന്‍സിന്റെ മാനനഷ്ടക്കേസ്. അഹമ്മദാബാദ് കോടതിയാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പരാതിയില്‍ സഞ്ജയ് സിംഗിനു നോട്ടീസ് അയച്ചത്. എന്നാൽ , റഫാല്‍ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കോടതിയില്‍ വിശദീകരണം നല്‍കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ഭാരതമാതാവിന്റെ പേരില്‍ രാജ്യത്തിന്റെ സുരക്ഷയെ നശിപ്പിക്കുന്നരോടു തനിക്കു ബഹുമാനമില്ലെന്നും റഫാല്‍ അഴിമതിക്കെതിരേ താന്‍ ശബ്ദമുയര്‍ത്തുന്നതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നു സഞ്ജയ് സിംഗ് നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കിയതിലും എഎപി നേതാവ് അഴിമതി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് റിലയൻസ് മാനനഷ്ടത്തിന് കേസ് കൊടുത്തത്.
Post Your Comments