കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രെവേശിപ്പിക്കുന്നതിനെതിരെ ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ അക്രമം. ഇന്നലെ മുതല്‍ അക്രമം ശക്തമായിിരുന്നു. പോലീസ് ജീപ്പുകള്‍ക്കു നേരെയും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയും കല്ലേറുണ്ടായി.
കോഴിക്കോട് മുന്നു ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കെഎസ,ആര്‍ടിസി സ്കാനിയ ബസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. കൂടാതെ തിരുവന്തപുരത്തും മലപ്പുറത്തും ബസിനു നേരെ കല്ലേറ് നടന്നു.ഈ സാഹചര്യത്തില്‍ പോലീസ് സംരക്ഷണത്തോടുകൂടെ മാത്രമേ സര്‍വീസ് നടത്തു എന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അയ്യപ്പ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല.
Post Your Comments