വാഷിങ്ടൺ: അഭയാർഥികളെ ഭീഷണിപ്പെടുത്തി ട്രംപ് . അമേരിക്കയിൽ ആരെങ്കിലും അനധികൃതമായി പ്രവേശിച്ചാൽ അവരെ അറസ്റ്റ് ചെയ്ത് നാട്കടത്തുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വക മുന്നറിയിപ്പ്. അഭയാർഥികളെ നിറച്ച വാഹനങ്ങൾ അയക്കുന്നത് നിർത്തിവെക്കണമെന്നും അല്ലെങ്കിൽ വിദേശസഹായമായി കിട്ടുന്ന ലക്ഷക്കണക്കിന് ഡോളറുകൾ നഷ്ടമാവുമെന്നും മൂന്ന് മധ്യ അമേരിക്കൻ രാഷ്ട്രങ്ങളെ ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൂടാതെ 1600ഒാളം അഭയാർഥികളെ കുത്തിനിറച്ച വാഹനങ്ങൾ ഹോണ്ടുറാസിൽനിന്ന് ഗ്വാട്ടമാല വഴി യു.എസിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെറ താക്കീത് ആരെങ്കിലും യു.എസിന്റെ മണ്ണിൽ കാലുകുത്തിയാൽ അവരെ അറസ്റ്റ് ചെയ്ത് തടവിൽ ഇടുകയോ നാടുകടത്തുകയോ ചെയ്യുമെന്നും അതിനുമുമ്പ് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളണമെന്നുമാണ് ട്രംപിൻറെ പുതിയ ട്വീറ്റ് എത്തിയിരിക്കുന്നത്.
ഈ പ്രസ്താവനകൾ ട്രംപ് നടത്തുന്നത് ഹോണ്ടുറസ്, ഗ്വാട്ടമാല, എൽ സാൽവദോർ എന്നീ രാജ്യങ്ങളെ ഉന്നമിട്ടാണ് . സഹായം നൽകുന്നത് നിർത്തിവെക്കുമെന്ന കാര്യം യു.എസ് അധികൃതർ ഇൗ രാജ്യങ്ങളെ അറിയിച്ചതായും മറ്റൊരു ട്വീറ്റിൽ ട്രംപ് പറഞ്ഞു.
Post Your Comments