പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും വ്യക്തമാക്കിയ ശേഷമാണു ലിബി എത്തിയത്. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ലിബിയെ പൊലീസ് വാഹനത്തിലാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് രക്ഷിച്ചത്.
വസ്ത്രമിട്ട് എത്തിയ ലിബി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതാണെന്ന് പ്രതിഷേധക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ സ്ത്രീകള്‍ അടക്കം ഇവരെ തടയാനെത്തി. ഇതോടെ പൊലീസും എത്തി. അതിനിടെ തന്നെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടഞ്ഞാല്‍ പൊലീസിനും നാട്ടുകാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലിബിയും അറിയിച്ചു.
ഭരണഘടനയെയും വിധിയെയും വെല്ലുവിളിച്ച് സമരം നടത്തുമ്പോള്‍ ശബരിമലയില്‍ പോകണമെന്നുറപ്പിച്ചാണ് എത്തിയതെന്ന് പത്തനംതിട്ടയില്‍ തടയപ്പെട്ട ചേര്‍ത്തല സ്വദേശിനി ലിബി. 41 ദിവസത്തെ വ്രതം തികയ്ക്കാനായിട്ടില്ലെങ്കിലും കോടതിവിധി അനുകൂലമാണെന്ന് അറിഞ്ഞതുമുതല്‍ വ്രതത്തിലാണെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് യുവതിയെ പൊലീസ് വാഹനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Post Your Comments