Latest NewsKerala

കേരളത്തെ ധ്രൂവികരിക്കാനുള്ള ആര്‍.എസ്.എസ് ശ്രമം ചെറുക്കണം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം•കോടതി വിധിയുടെ പേരില്‍ നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം സൃഷ്ടിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തെ ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതിവിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നേരിടാനാണ് ശ്രമിക്കേണ്ടത്. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കാവുന്നതുമാണ്. അത്തരം ശ്രമം നടത്താതെ സ്ത്രീകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരേ ആക്രമണവുമായി രംഗത്തു വരുന്നത് ഗൂഢലക്ഷ്യവുമായാണ്.

വാഹന പരിശോധന നടത്താനും സഞ്ചാര സ്വാതന്ത്ര്യം തടയാനും ആര്‍.എസ്.എസിന് അധികാരം നല്‍കിയത് ആരാണ്. വിശ്വാസ സ്വാതന്ത്ര്യ പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥതയുള്ളവരാണെങ്കില്‍ ശബരിമലയെയും പരിസര പ്രദേശങ്ങളേയും സംഘര്‍ഷ ഭൂമിയാക്കുകയല്ല വേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയാണ് ചെയ്യേണ്ടത്. സംഘ്പരിവാര്‍ സംഘര്‍ഷാന്തരീഷം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സഹായകമായി മാറാവുന്ന നിലപാടില്‍ നിന്ന് മതേതര പാര്‍ട്ടികളും വിശ്വാസി സമൂഹവും മാറിനില്‍ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button