
മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ റഹാൻ ഖ്വറേഷി (34)യെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഡിഎൻഎ പരിശോധയുടെ സഹായത്തോടെയാണ് എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടിയത്. എന്നാൽ ഇതേ ഡിഎൻഎ പരിശോധനാ ഫലം മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന ബലാത്സംഗ കേസുകളിലെ പ്രതിയുടെ നേരെയാണ് വിരൽ ചൂണ്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത 20ഒാളം പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയത്.
2010 മുതൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ റഹാൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികകമായി പീഡിപ്പിച്ച സംഭവത്തിൽ കാർഘർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മാതാപിതാക്കളോ ബന്ധുകളോ അയച്ചിട്ടാണ് വന്നതെന്ന് തെറ്റ് ധരിപ്പിച്ച് പെൺകുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു ഇയാൾ.
Post Your Comments