പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകൾ റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകി. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ബസ്സുകള്‍ റദ്ദാക്കിയത്.
അക്രമങ്ങൾ കണക്കിലെടുത്ത് ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ 2 ദിവസത്തേക്ക് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളത്തെ ഹർത്താലിനെ യു ഡി എഫ് പിന്തുണയ്ക്കില്ല. മുഖ്യമന്ത്രി അടിയന്തരമായി വിദേശ സന്ദർശനം റദ്ദാക്കി തിരിച്ചെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ പൊലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. നിരോധനാജ്ഞ ഭക്തർക്ക് നേരെയുള്ള വെല്ലുവിളിയാണ്. നാളത്തെ ഹർത്താലിന് ബി ജെ പി പിന്തുണ നൽകുമെന്നും പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ നടന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് പന്തളം രാജകുടുംബം രംഗത്തെത്തി. സന്നിധാനം സമരവേദി അല്ലെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു.
Post Your Comments