കൊച്ചി : കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ. നാഗാലാന്‍ഡില്‍ നിന്നെത്തിച്ച അഞ്ച‌് കിലോ കഞ്ചാവുമായി മണിപ്പൂര്‍ സ്വദേശി സേനാപതി സ്വദേശി ജാങ‌്ഘോംഗം കിപ‌്ജെറി(ജെറി-24)യെയാണ‌് എക‌്സൈസ‌് പിടികൂടിയത‌്. ഇടപ്പള്ളിയിലെ മാളിന‌് സമീപത്തു നിന്നാണ‌് ഇയാളെ എക‌്സൈസ‌് സ‌്പെഷ്യല്‍ സ‌്ക്വാഡ‌് അറസ്റ്റ് ചെയ്തത്. ബാഗിലെത്തിച്ച കഞ്ചാവിന‌് ആഭ്യന്തര വിപണിയില്‍ അഞ്ച‌് ലക്ഷം രൂപ വിലവരും എറണാകുളത്തെ സ‌്കൂളുകള്‍, മാളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്താനാണ‌് കഞ്ചാവ‌് എത്തിച്ചതെന്ന‌് ചോദ്യം ചെയ്യലില്‍ ജെറി സമ്മതിച്ചതായി എക‌്സൈസ‌് അറിയിച്ചു.
അതേസമയം വടക്ക‌് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പരിശോധനകളില്ലാത്തതാണ‌് അവിടെനിന്നും കേരളത്തിലേക്ക‌് കഞ്ചാവ‌് എത്താനിടയാക്കുന്നതെന്നും പിടിക്കപ്പെട്ടാലും കൈക്കൂലി നല്‍കി പ്രതികള്‍ രക്ഷപെടുകയാണ‌് പതിവെന്നും അസി. എക‌്സൈസ‌് കമ്മീഷണര്‍ ടി എ അശോക‌് കുമാര്‍ പറഞ്ഞു.
Post Your Comments