തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ചില പാഠപുസ്തകങ്ങളില്‍ പുതുതായി വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനം. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കരിക്കുലം സബ് കമ്മിറ്റി യോഗത്തിലാണ് പാഠപുസ്തകത്തില്‍ ചേര്‍ക്കേണ്ട പുതിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നത്.
ദുരന്തനിവാരണം , തൊഴില്‍ നെെപുണ്യം തുടങ്ങിയ വിഷയങ്ങളാണ് പാഠപുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനമായിരിക്കുന്നത്. മൊത്തത്തിലുളള പാഠ പുസ്തകത്തില്‍ 67 പുസ്തകങ്ങളിലായിരിക്കും പരിക്ഷ്കരണം. ഒന്നാം ക്ലാസിലെ ഏഴും, അഞ്ചാം ക്ലാസിലെ പതിനെട്ടും, ഒന്‍പതിലെയും പത്തിലെയും 21 വീതവും പുസ്തകങ്ങളാണ് പരിഷ്കരിച്ചത്. . അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി. ഹരികൃഷ്ണന്‍, ജി. ശ്രീകുമാര്‍, പി. ഹരിഗോവിന്ദന്‍, സി.പി. ചെറിയമുഹമ്മദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പരിഷ്കരിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടെ സബ് കമ്മിറ്റി പരിശോധിച്ച ശേഷം 23ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സ്കൂള്‍ കരിക്കുലം കമ്മിറ്റി യോഗംഈ റിപ്പോര്‍ട്ട് അംഗീകരിക്കും. സംസ്ഥാനതലത്തിലെ പാഠ പുസ്തകങ്ങളെ ദേശീയതല്തതിലേക്ക് ഉയര്‍ത്തുന്നതിനായുളള നിര്‍ദ്ദേശങ്ങളും യോഗം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പുസ്തക പരിക്ഷ്കരണത്തില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയവത്കരണം ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ.പി.എസ്.ടി.എ നേതാവ് പി. ഹരിഗോവിന്ദന്‍ ഇറങ്ങിപ്പോകുകയും ഉണ്ടായി.
Post Your Comments