KeralaLatest News

കണ്ടു നിന്നവര്‍ക്ക് കൗതുകം; അയ്യപ്പ സന്നിധിയില്‍ പരസ്‌പരം കുശലം പറഞ്ഞ് മന്ത്രി കടകംപള്ളിയും ബിജെപി നേതാവ് കെ സുരേന്ദ്രനും

കൈ ഉയര്‍ത്തിക്കാണിച്ചു കൊണ്ടും ചിരിച്ചു കൊണ്ടുമാണ് ഇവർ സംസാരിച്ചത്

ശബരിമല: ശബരിമലയിൽ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പരസ്‌പരം കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത ദൃശ്യങ്ങളാണ് കണ്ടുനിന്നവർക്ക് കൗതുകമായത്. പമ്പയിൽ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടക്കുമ്ബോഴാണ് കെ സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയത്. അതിന് മുൻപ് തന്നെ കടകംപള്ളി സുരേന്ദ്രനും എത്തിയിരുന്നു. ഇവിടെ വെച്ചാണ് നേതാക്കൾ കണ്ടുമുട്ടിയത്. കൈ ഉയര്‍ത്തിക്കാണിച്ചു കൊണ്ടും ചിരിച്ചു കൊണ്ടുമാണ് ഇവർ സംസാരിച്ചത്.

നടതുറന്ന ശേഷം രണ്ട് നേതാക്കളും പരസ്പ്പരം കെട്ടിപ്പിടിക്കുകയും കുശലം പറയുകയും ചെയ്തു. എന്നാൽ ഇതിന് മുൻപ് ഇരുവരും പരസ്‌പരം കുറ്റപ്പെടുത്തലുകളോടെയാണ് മാധ്യമങ്ങളെ കണ്ടത്. അക്രമം നടത്തിയത് പൊലീസ് ത്താശയിലാണെന്നും അയ്യപ്പഭക്തരാണെന്നും ഇതിന് കാരണം മന്ത്രി കടകംപള്ളിയാണ് കാരണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം. അതേസമയം ശബരിമലയില്‍ അയ്യപ്പഭക്തരുടെ പേരില്‍ ആര്‍എസ്‌എസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നായിരുന്നു കടകംപള്ളി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button