![theft](/wp-content/uploads/2018/08/theft.jpg)
തൃശൂര്‍: ജില്ലയില്‍ എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയവരെ പിടികൂടാാന്‍ കഴിയാതെ പോലീസ്. കൊള്ളക്കാരെ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു റൂറല്‍ എസ്പി എം.കെ.പുഷ്‌കരന്‍ പറഞ്ഞു. ഇതേസമയം മോഷണം നടന്നിടത്തു നിന്ന്ും ശേഖരിച്ച വിരലടയാളങ്ങള്‍ സ്ഥിരം കുറ്റവാളികളുടേതല്ല. കൂടാതെ ഇവ സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലെ വിരലടയാള ശേഖരവുമായി ഒത്തുനോക്കിയെങ്കിലും ആരെയും തിരിച്ചറിഞ്ഞില്ല. അതിനാല്‍ നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ വിരലടയാള ശേഖരത്തില്‍ പരിശോധന നടത്താനാണ് കേരള പൊലീസിന്റെ തീരുമാനം. ഹരിയാനയിലെ എടിഎം കൊള്ളക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
സൈബര്‍ സെല്ലിന്റെ പരിശോധന നടക്കുന്നുണ്ടെങ്കിലും മൊബൈല്‍ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. 35 ലക്ഷമായാണ് പ്രതികള്‍ കേരളം വിട്ടത്. എന്നാല്‍ കവര്‍ച്ചാ സംഘം ഏതു സംസ്ഥാനക്കാരാണെന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍
യാത്ര ചെയ്‌തെന്നു കരുതുന്ന റെയില്‍വേ സ്റ്റേഷന്‍ വഴി പൊലീസ് യാത്ര നടത്താനും ആലോചിക്കുന്നുണ്ട്. കൊച്ചി, തൃശൂര്‍ പൊലീസ് സംഘങ്ങള്‍ സംയുക്തമായാണ് കേസന്വേഷണം നടത്തുന്നത്.
Post Your Comments