പുണെ: സെെനികാശുപത്രിയിലെ കേള്‍വി ശക്തിയും സംസാര ശേഷിയുമില്ലാത്ത വിധവയായ ജീവനക്കാരിയെ 4 സെെനികര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പ്രതിരോധ മന്ത്രിക്കും സെെനിക മേധവിക്കുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പുണെയിലെ ഖഡ്കി സൈനികാശുപത്രിയിലാണ് സംഭവം.
2015 ല്‍ ജനുവരി മുതല്‍ ജൂണ്‍ മാസ കാലയളവില്‍ യുവതി പീഡനത്തിന് ഇരയാക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ സംഭവം നടന്നിട്ട് 4 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് യുവതി ഇപ്പോള്‍ സെെനീകര്ക്കെതിരെ പരാതി നല്‍കിയത്. യുവതിയും സെെനികരും നെെറ്റ് ഡ്യൂട്ടിയില്‍ ആയിരുന്ന സമയത്താണ് പീഡനം നടന്നത്.
ആശുപത്രിയില്‍ പീഡനത്തിന് ഇരയായാ വിവരം മറ്റൊരു സെെനികന് യുവതി ഫോണില്‍ സന്ദേശം അയച്ചിരുന്നു .എന്നാല്‍ ഈ സന്ദേശം കാട്ടി ഭീഷണിപ്പെടുത്തി ആ സെെനികനും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് രണ്ട് സെെനികരും യുവതിയെ പീഡനത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പിന്നീട് നിരവധി തവണ പീഡനത്തിന് ഇരയാക്കിയതായി യുവതി പരാതിയില്‍ പറയുന്നു.എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതരോട് പറഞ്ഞപ്പോള്‍ നിഷേധാല്മക നിലപാടാണ് സ്വീകരിക്കപ്പെട്ടതെന്ന് യുവതി ആരോപിക്കുന്നു.
Post Your Comments