KeralaLatest News

ട്രെയിനുകൾ വൈകിയോടും

തിരുനാവായ സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് മാറ്റം

ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റയിൽവേ. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ​ മാറ്റം വരുന്നത്.

ഒക്ടോബർ 16, 23, 30 എന്നീ തീയതികളിൽ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ ഇരുവശത്തേയ്ക്കുമുളള യാത്ര വൈകും. ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന ശതാബ്ദി എക്സ്‌പ്രസ് കുറ്റിപ്പുറം -തിരുന്നാവായ സെക്ഷനിൽ 35 മിനിട്ട് വൈകി ഓടും. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.12075 കോഴിക്കോട്-തിരുവനന്തപുരം ജൻ ശതാബ്ദി എക്സ്പ്പ്രസ് ഉച്ചക്ക് 2.20ന് പുറപ്പെടുന്നതിനാൽ 35 മിനിട്ട് വൈകിയോടും.

ഒക്ടോബർ 17,24,31 എന്നീ തിയതികളിൽ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ടട്രെയിൻ നമ്പർ 16606 നാഗർകോവിൽ -മാംഗ്ലൂർ ഏറനാട് എക്സപ്രസ്സ് ഒരു മണിക്കുർ വൈകി 3 മണിക്കായിരിക്കും പുറപ്പെടുക. ഒക്ടോബർ 16,23,30 തിയതികളിൽ ട്രെയിൻ നമ്പർ.16606 നാഗർകോവിൽ- മാംഗ്ലൂർ ഏറനാട് എക്സപ്രസ്സ് സമയമാറ്റം. നാഗർകോവിലിൽ നിന്നും രണ്ട് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂർ വൈകി മൂന്നര മണിക്കായിരിക്കും യാത്ര പുറപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button