നിഷ്കളങ്കമായ വാക്കുകൾ കൊണ്ട് ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ് തൈമൂർ ഫോട്ടോക്കായി തൈമൂറെന്ന് മാറി മാറി വിലിച്ചവരോട് തൈമൂര്‍ അല്ല ‘അത് ടിം ആണ്’ എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആയയോടൊപ്പമാണ് തൈമൂര്‍ എത്തിയത്. തൈമൂറിന്റെ ചിത്രം പകര്ത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ക്ഷണിക്കാനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ പേര് വിളിച്ചത്.
എന്നാലൽ കുഞ്ഞ് തൈമൂർ ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങി ഫോട്ടോഗ്രാഫര്‍മാരെ തിരുത്തി. ‘അത് ടിം’ ആണ് എന്നാണ് പറഞ്ഞത്. അകത്തേക്ക് പോവുന്നതിന് മുമ്പ് ‘ബൈ’ എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്.
തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു.നിരൂപകരായ രാജീവ് മാസന്ദ്, അനുപമ ചോപ്ര എന്നിവരോട് സംസാരിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് തന്റെ മകന്റെ ഓമനപ്പേര് പുറത്തുപറഞ്ഞത്.
Post Your Comments