
തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം .തിരുവനന്തപുരത്താണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കെഎസ്ആർടിസിയിൽ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതിലാണ് പ്രതിഷേധം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments