KeralaLatest News

ശബരിമലയിലേക്കുള്ള തീര്‍ത്ഥടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്‌

തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീര്‍ത്ഥടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഒരു കാരണവശാലും സ്ത്രീകളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഭക്തരും അടക്കമുള്ള ഹൈന്ദവ-സമുദായ സംഘടനകളും. നാളെയാണ് ശബരിമല നട തുറക്കുന്നത്. സുപ്രീംകോടതി വിധി അനുസരിച്ച് നാളെ എല്ലാ സ്ത്രീകള്‍ക്കും നാളെ ശബരിമലയില്‍ പ്രവേശിക്കാം.

അതിനാല്‍ തന്നെ കോണ്‍ഗ്രസും സംഘപരിവാര്‍ സംഘടനകളും വിവിധ ഭക്തജനസംഘടനകളും നാളെ രാവിലെ മുതല്‍ എരുമേലി, നിലയ്ക്കല്‍ തുടങ്ങി വിവിധ പമ്പപയിലേക്കുള്ള വിവിധ ഇടങ്ങളില്‍ പ്രതിരോധമതില്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുരക്ഷാ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കരുതലോടെ സാഹചര്യം നേരിടാനാണ് ദേവസ്വം ബോര്‍ഡിനും പൊലീസിനും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. അതേസമയം അടിയന്തരസാഹചര്യം കണക്കിലെടുത്ത് സര്‍വ്വസന്നാഹങ്ങളും ഒരുക്കുകയാണ് പൊലീസ്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി നിലവില്‍ പതിനെട്ടാം പടിക്ക് അടുത്ത് വനിതാ പൊലീസുകാരെ വിന്യാസിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും കൂടുതല്‍ സ്ത്രീകള്‍ മല കയറാന്‍ വരുന്ന പക്ഷം സന്നിധാനത്തിന് മുന്നിലേക്ക് വനിതാ പൊലീസുകാരെ വിന്യസിക്കേണ്ടി വരുമെന്നാണ് പോോലീസിന്റെ നിഗമനം.

തീര്‍ത്ഥാടകരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.  ശബരിമലയിലേക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പൊലീസ് തടയും. പമ്പയിലും സന്നിധാനത്തും യാതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് പ്രത്യേക സുരക്ഷ മേഖലയില്‍ പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button