Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം; നിലയ്ക്കലില്‍ പ്രതിഷേധക്കാരിയുടെ ആത്മഹത്യാ ശ്രമം

മരത്തിൽ കയറി നിന്നായിരുന്നു യുവതി

നിലയ്ക്കൽ: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ പ്രതിഷേധക്കാരിയുടെ ആത്മഹത്യാശ്രമം. മരത്തിൽ കയറി നിന്നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

നിലയ്ക്കലിൽ എത്തിയ സ്ത്രീകളെ സമരക്കാർ തടഞ്ഞു. പമ്പയിലേക്ക് പോകാനെത്തിയ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് നിലയ്ക്കലില്‍ തടഞ്ഞത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് ഭക്തര്‍ തടഞ്ഞത്. പത്തനംതിട്ടയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസിലെത്തിയവരാണ് നിലയ്ക്കലില്‍ പ്രശ്‌നത്തില്‍ പെട്ടത്. ഇവരെ ബസില്‍ നിന്നും സ്ത്രീകൾ നിർബന്ധപൂർവ്വം ഇറക്കി വിട്ടു.. പിന്നീട് പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

പ്രതിഷേധക്കാർ വാഹനങ്ങളിൽ സ്ത്രീകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്. അതേസമയം സംഭവത്തിൽ ഉടൻ പരിഹാരം കാണുമെന്നും വൈകുന്നേരത്തോടെ തന്നെ വനിതാ പൊലീസുകാരെ സഥലത്ത് വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button