KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം; വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ സര്‍ക്കാര്‍: കോടതി വിധി അതുപോലെ നടപ്പാക്കും

പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ പിണറായി സര്‍ക്കാര്‍. സുപ്രീകോടതി കോടതി വിധി അതുപോലെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ലെന്നും വിധിക്കെതിരെ നിയമം ഉണ്ടാക്കാനൊന്നും സര്‍ക്കാരില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബരിമലയിലേക്ക് പോകുന്നവരെ പരിശോധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.

വിശ്വാസികള്‍ക്ക് എപ്പോഴും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടത്തണം. അതിന് തടസം വരുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. സാധാരണ ശബരിമലയില്‍ പോകുന്നവര്‍ ശാന്തമായി മടങ്ങി വരാറുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button