Latest NewsIndia

മനോഹര്‍ പരീക്കര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബിജെപി അധ്യക്ഷന്‍

വിദഗ്ധ ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയെങ്കിലും പരീക്കര്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു

പനാജി: മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദം രാജിവെക്കില്ല. അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഗോവ ബി.ജെ.പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.
പരീക്കര്‍ രാജിവെക്കുമെന്നുള്ള വാര്‍ത്ത തെറ്റാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഗോവയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കു തിരിച്ചെത്തിയതിനു പിന്നാലെയാണ് ബി.ജെ.പി യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ലോക്സഭാംഗം നരേന്ദ്ര സവയ്കര്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. 5 വര്‍ഷത്തേക്കാണ് സഖ്യമുണ്ടാക്കിയത്. അത് കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയെങ്കിലും പരീക്കര്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. പരീക്കര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് ഗോവ ഊര്‍ജമന്ത്രി നിലേഷ് കബ്രാള്‍ പറഞ്ഞു. ഗോവയിലേക്ക്ു തിരികെയെത്തിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നാണ് കരുതുന്നത്. സുഖമായിരിക്കുന്നെന്നാണ് പരീക്കര്‍ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പ്രത്യേക വിമാനത്തില്‍ ഗോവയിലെത്തിയ അദ്ദേഹത്തെ ആംബുലന്‍സിലാണ് വീട്ടിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button